കുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിച്ച് രോഹിത്

രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററിടിവി18ലെ ഓഎംജി യേ മേരാ ഇന്ത്യ എന്ന പരിപാടിയില്‍ നാളെ രാത്രി 8ന് സംപ്രേഷണം ചെയ്യും. ഈ രംഗത്ത് ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ആളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്

Update: 2022-02-06 06:34 GMT

കുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശിയായ 17കാരന്‍ കെ പി രോഹിത് ദേശിയ തലത്തിലും ഇനി ശ്രദ്ധിക്കപ്പെടും.വായുവില്‍ ഈ കല്ലുകള്‍ തങ്ങി നില്‍ക്കുന്നത് ഒരു നിമിഷം മാത്രമാണെങ്കില്‍ ആ ഒരു നിമിഷം മതി അവിശ്വസനീയമായ ആ കലാസൃഷ്ടി ആസ്വാദകരെ അമ്പരപ്പിയ്ക്കാന്‍. രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററിടിവി18ലെ ഓഎംജി യേ മേരാ ഇന്ത്യ എന്ന പരിപാടിയില്‍ നാളെ രാത്രി 8ന് സംപ്രേഷണം ചെയ്യും.

ഈ രംഗത്ത് ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ആളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് രോഹിത് കാഴ്ച വെയ്ക്കുന്നത്. ഡ്രോയിംഗ് ബോര്‍ഡില്‍ പല വലുപ്പത്തിലുള്ള കല്ലുകള്‍ നിരത്തി നടന്‍ മോഹന്‍ലാലിന്റെ മുഖം വരച്ച ശേഷം ബോര്‍ഡിലുള്ള കല്ലുകള്‍ പതിയെ പ്രത്യേക ആംഗിളില്‍ വായുവിലേക്ക് ഇടുമ്പോള്‍ അത് ചിത്രമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.വളരെ സൂക്ഷതയോടെ വേണം ബോഡില്‍ കല്ലുകള്‍ നിരത്തേണ്ടതെന്നാണ് രോഹിത് പറയുന്നത്.

കല്ലുകള്‍ ബോര്‍ഡില്‍ വെയ്ക്കുമ്പോള്‍ ചെറിയ രീതിയില്‍ പോലും മാറ്റം സംഭവിച്ചാല്‍ ചിത്രം തെളിയാതെ വരും.അരിമണികള്‍ വായുവിലെറിഞ്ഞ് പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു വനിതയെപ്പറ്റിയുള്ള യുട്യൂബ് വിഡിയോ കണ്ടതാണ് ഇത് പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് രോഹിത് പറയുന്നു. രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ ഏരിയല്‍ പോര്‍ട്രെയ്റ്റുകളും രോഹിത് സൃഷ്ടിച്ചത്. രോഹിതിന്റെ അവിശ്വസനീയമായ ഈ കഴിവാണ് ഹിസ്റ്ററിടിവി 18ലെ ഓഎംജി യേ മേരാ ഇന്ത്യ പരിപാടിയിലൂടെ തിങ്കളാഴ്ച രാജ്യം മുഴുവന്‍ എത്തുന്നത്. 24 ലോകറെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള ഒരൂ തൈക്ക്വോണ്ടോ പരിശീലകനും ഈ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags:    

Similar News