കൊച്ചിയില്‍ മാരക മയക്കുമരുന്നുമായി നിയമ വിദ്യാര്‍ഥി അടക്കം ആറു യുവാക്കള്‍ പോലിസ് പിടിയില്‍
ഫോര്‍ട്ട് കൊച്ചി വെളി സ്വദേശി എറിക് ഫ്രെഡി(22),മട്ടാഞ്ചേരി,ചുള്ളിക്കല്‍ സ്വദേശി റിഷാദ്(22),അരുര്‍ സ്വദേശി സിജാസ്(28),ഫോര്‍ട്ട് കൊച്ചി സ്വദേശി മാത്യു മാനുവല്‍(21),തോപ്പംപടി സ്വദേശി ബെന്‍സണ്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു(24) എന്നിവരാണ് പിടിയിലായത്
കൊച്ചി: കൊച്ചിയില്‍ മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നിയമ വിദ്യാര്‍ഥി അടക്കം ആറു യുവാക്കള്‍ പോലിസ് പിടിയില്‍.ഫോര്‍ട്ട് കൊച്ചി വെളി സ്വദേശി എറിക് ഫ്രെഡി(22),മട്ടാഞ്ചേരി,ചുള്ളിക്കല്‍ സ്വദേശി റിഷാദ്(22),അരുര്‍ സ്വദേശി സിജാസ്(28),ഫോര്‍ട്ട് കൊച്ചി സ്വദേശി മാത്യു മാനുവല്‍(21),തോപ്പംപടി സ്വദേശി ബെന്‍സണ്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു(24) എന്നിവരെയണ് നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം,മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി ഇന്‍സ്‌പെക്ടര്‍ മനു വി നായര്‍,മട്ടാഞ്ചേരി എസ് ഐ രൂപേഷ്,ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്,ഫോര്‍ട്ട് കൊച്ചി,മട്ടാഞ്ചേരി പോലിസ് സ്‌റ്റേഷനുകളിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
പ്രതികളില്‍ നിന്നും,ഹാഷിഷ് ഓയില്‍, 16 എല്‍എസ്ഡി സ്റ്റാമ്പുകള്‍,2.23 ഗ്രാം എംഡിഎഎ എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.മട്ടാഞ്ചേരി സ്റ്റാച്യു ജംങ്ഷന്‍ ഭാഗത്ത് നിന്നും റിഷാദ്,ബെന്‍സണ്‍,സിജാസ്,മാത്യു മാനുവല്‍ എന്നിവരാണ് ആദ്യം പിടിയിലായത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറിക് ഫ്രെഡിയെയും വിഷ്ണുവിനെയും മയക്കുമരുന്നുമായി പിടികൂടിയത്.
ഫ്രെഡി ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.ഡാര്‍ക്ക് വെബ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയും ബംഗളുരുവില്‍ പഠിക്കുന്ന മാത്യ മാനുവല്‍ വഴിയുമാണ് പ്രതികള്‍ മയക്കു മരുന്ന് വാങ്ങി കൊച്ചി നഗരത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.മയക്കു മരുന്ന് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഫോര്‍ട്ട് കൊച്ചി സ്വദേശിക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു.