ശബ്ദത്തില്‍ വിട്ടുവീഴ്ചകളില്ലാതെ ജെബേര്‍ഡ് X2 വയര്‍ലെസ് ഇയര്‍ഫോണ്‍

Update: 2015-11-28 12:37 GMT








രൂപത്തിലും ഭാവത്തിലുമെല്ലാം തികച്ചും വ്യത്യസ്ത നിലനിര്‍ത്തി ജെബേര്‍ഡ് X2
ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ വിപണിയില്‍. കരുത്തും,സ്പഷ്ടമായ കളറുകളിലുമുള്ള ഈ വയര്‍ലെസ് ഹെഡ്‌സെറ്റ് ഉപഭോക്താക്കളുടെ താരമായി കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണില്‍ ഹാന്‍ഡ് ഫ്രീ കോളുകള്‍ക്ക് വേണ്ടിയാണ് ആദ്യഘട്ടത്തില്‍   ബ്ലൂടൂത്ത് ഇയര്‍പീസുകളുണ്ടാക്കിയിരുന്നത്. പക്ഷെ ബ്ലൂടുത്ത് ഹെഡ്‌ഫോണുകളില്‍ ഇടക്കിടെ ശബ്ദം നഷ്ടപ്പെട്ടു പോകുന്നത് ഇല്ലാതാക്കാന്‍ നിര്‍മാതാക്കള്‍ വളരെ പരിശ്രമിച്ചിരുന്നു.

ബിറ്റ് റേറ്റ് വര്‍ധിപ്പിക്കുന്നതോടൊപ്പം ഓഡിയോ ഡീകോഡ് ചെയ്യാനും വേണ്ടി സ്വന്തം കോഡക് ജെബേര്‍ഡ് വികസിപ്പിച്ചിട്ടുണ്ട്. ഇത് തങ്ങളുടെ എതിരാളികള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ പ്ലേ ടൈം കിട്ടുന്ന തരത്തില്‍   100 mA ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

 



 

ഇതിന്റെ ഭാരം വെറും 13.8 ഗ്രാം മാത്രമാണ്. രണ്ട് മണിക്കൂറിലേറെ മാത്രമെ ചാര്‍ജ് ചെയ്യേണ്ടതുള്ളൂ. ഇത് ചെവിക്കു മുകളിലോ താഴെയോ ധരിക്കാവുന്ന തരത്തിലാണ് സ്ട്രാപ്പ്. X2 വിന് വ്യത്യസ്ത  നിറങ്ങളില്‍ ലഭ്യമാണ്. ഇത് വളരെ നിര്‍മലമാണ്.  ഇതിന്റെ അഗ്രഭാഗം തുറന്ന് ചാര്‍ജ് ചെയ്യാം. സാധാരണ മൈക്രോ യുഎസ്ബി ചാര്‍ജറും ഉപയോഗിക്കാവുന്നതാണ്. ഒരുപാട് മറ്റ് പ്രത്യേകതകള്‍ കൂടിയുള്ള ജെബേര്‍ഡ് X2 ലഭിക്കണമെങ്കില്‍  15,999 രൂപ മുടക്കേണ്ടി വരും.

 
Tags:    

Similar News