താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്

പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.

Update: 2020-07-21 11:42 GMT

താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുടെ കുടുംബാംഗങ്ങളാണ് ഇവര്‍. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.

ഇതോടെ നഗരസഭ പരിധിയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം 11 ആയി. പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താനൂര്‍ സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ പോലിസും ആര്‍ആര്‍ആര്‍എഫ് സേനാ വിഭാഗവും കര്‍ശന സുരക്ഷയൊരുക്കുന്നുണ്ട്. പ്രധാന കവലകളിലെല്ലാം പോലിസ് സാന്നിധ്യം ഉറപ്പു വരുത്തി. ഉള്‍റോഡുകളെല്ലാം അടച്ചു. വൈകീട്ട് ഏഴു മുതല്‍ രാവിലെ അഞ്ചു വരെ കര്‍ഫ്യൂ നിലനില്‍ക്കുന്നു.

Tags:    

Similar News