ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് ഇന്ന് സമാപനം

2,546 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയ മേള ഈ മാസം 17ന് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍

Update: 2019-04-26 17:46 GMT

ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന പതിനൊന്നാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ ഇന്നു സമാപിക്കും. 18 രാജ്യങ്ങളില്‍ നിന്നുള്ള 167 പ്രസാധകരാണ് കുട്ടികളുടെ വായനോല്‍സവത്തില്‍ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളില്‍ നിന്നുള്ള 198 അതിഥികള്‍ 'എക്‌സ്പ്‌ളോര്‍ നോളജ്' എന്ന പ്രമേയത്തിലുള്ള ഉല്‍സവത്തില്‍ സാന്നിധ്യമറിയിക്കുന്നു. 2,546 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയ മേള ഈ മാസം 17ന് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.

ഷാര്‍ജയിലെ ഗ്രന്ഥശാലകളെ പരിപോഷിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ 2.5 മില്യന്‍ ദിര്‍ഹം അല്‍ഖാസിമി അനുവദിച്ചു. ഇത്തവണയും മികച്ച നിലയിലാണ് പ്രസാധക കേന്ദ്രങ്ങള്‍ കുട്ടികളുടെ വായനോല്‍സവത്തില്‍ സാന്നിധ്യമറിയിച്ചത്.

Tags:    

Similar News