ഇറാന്‍ ആക്രമണം ഇന്ത്യ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി

Update: 2020-01-08 04:45 GMT

ന്യൂഡല്‍ഹി: ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനിലും ഇറാഖിലുമുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ മാറ്റി വെക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അവിടെയുള്ള പൗരന്‍മാര്‍ സമീപത്തുള്ള നയതന്ത്ര കാര്യാലയത്തില്‍ ബന്ധപ്പെടണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.  

Tags:    

Similar News