ഗള്‍ഫില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
ഹോര്‍മിസ് കടലിടുക്കിന് സമീപം സൗദി അറേബ്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനായി ഇന്ത്യ ഗള്‍ഫ് മേഖലയില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു.
മസ്‌കത്ത്:: ഹോര്‍മിസ് കടലിടുക്കിന് സമീപം സൗദി അറേബ്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനായി ഇന്ത്യ ഗള്‍ഫ് മേഖലയില്‍ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നത്. ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുനൈന എന്നീ യുദ്ധ കപ്പലുകളാണ് ഈ മേഖലയില്‍ വിന്യസിച്ചിരിക്കുന്നതെന്ന് നാവിക സേനാ വക്താവ് ഡി.കെ ശര്‍മ്മ വ്യക്തമാക്കി. വളരെ ദൂരത്തില്‍ പറക്കാന്‍ കഴിയുന്ന പി.81 യുദ്ധ വിമാനം വഹിച്ച് കൊണ്ടുള്ള കപ്പലുകളാണിത്.