ഇറാനെ കായികമായി തന്നെ നേരിടുമെന്ന് ബ്രിട്ടന്‍

തങ്ങളുടെ എണ്ണക്കപ്പല്‍ പിടികൂടിയ ഇറാനെ കായികമായി തന്നെ നേരിടുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ അപകടകരമായ വഴിയിലൂടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും ഇതിന്റെ അനന്തിര ഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് വിദേശ കാര്യ സിക്രട്ടറി വ്യക്തമാക്കി

Update: 2019-07-20 11:06 GMT

ലണ്ടന്‍: തങ്ങളുടെ എണ്ണക്കപ്പല്‍ പിടികൂടിയ ഇറാനെ കായികമായി തന്നെ നേരിടുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ അപകടകരമായ വഴിയിലൂടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും ഇതിന്റെ അനന്തിര ഫലങ്ങള്‍ ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് വിദേശ കാര്യ സിക്രട്ടറി വ്യക്തമാക്കി. ബ്രിട്ടീഷ് പതാകയേന്തിയ 'സ്റ്റേന ഇമ്പേറൊ' എന്ന എണ്ണക്കപ്പലാണ് ഇറാനിയന്‍ റവല്യൂഷണി ഗാര്‍ഡ് പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണന്ന് സംശയിച്ച് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ നേരെത്ത പിടികൂടിയിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ചെയ്യുന്നത് അപകടകരമായ വഴിയാണന്ന് ബ്രിട്ടീഷ് വിദേശകാര്യ സിക്രട്ടറി ജര്‍മ്മി ഹണ്ട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി നയതന്ത്ര ബന്ധം വഴിയും ശ്രമിച്ച് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    

Similar News