ബ്രിട്ടീഷ് കപ്പല്‍ ഉടന്‍ മോചിപ്പിക്കുമെന്ന് ഇറാന്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനം കാത്ത് ബന്ധുക്കള്‍

നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വിട്ടുനല്‍കുമെന്നാണ് ഇറാന്‍ അറിയിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് കുടുംബങ്ങള്‍.

Update: 2019-09-09 01:59 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്‌റ്റെനാ ഇംപെറോ ഉടന്‍ മോചിപ്പിക്കുമെന്ന് ഇറാന്‍. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വിട്ടുനല്‍കുമെന്നാണ് ഇറാന്‍ അറിയിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് കുടുംബങ്ങള്‍.

കപ്പലില്‍ പതിനെട്ട് ഇന്ത്യക്കാരടക്കം ആകെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 ഇന്ത്യക്കാരുള്‍പ്പെടെ 7 പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. എന്നാല്‍, ഇതില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല. അവശേഷിക്കുന്നവര്‍ കപ്പലില്‍ തന്നെ തുടരുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

തൃപ്പൂണിത്തുറ സ്വദേശി ഷിജു ഷേണായി, കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ എന്നിവരാണ് കപ്പിലുള്ള മലയാളികള്‍. ഷിജു ദിവസവും വിളിക്കാറുണ്ടെന്നും വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജൂലൈ 19 നാണ് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് വച്ച് എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന എണ്ണ വിറ്റുതീര്‍ത്തതായി ഇറാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കയറ്റി അയക്കുന്നു എന്നാരോപിച്ച് ഒരു ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. അതിന് മറുപടിയായിട്ടാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാന്‍ കപ്പല്‍ കോടതി ഇടപെടലിലൂടെ നേരത്തേ മോചിപ്പിച്ചിരുന്നു. 

Tags:    

Similar News