പ്രവാസികളെ പരിഭ്രാന്തരാക്കുന്ന ബജറ്റ്

പ്രവാസി ഇന്ത്യക്കാരില്‍ നിന്നും വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കാണമെന്ന ബജറ്റിലെ നിര്‍ദ്ദേശം പ്രവാസികളെ ആശങ്കയിലാക്കുന്നു.

Update: 2020-02-01 18:20 GMT

ദുബയ്: പ്രവാസി ഇന്ത്യക്കാരില്‍ നിന്നും വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കാണമെന്ന ബജറ്റിലെ നിര്‍ദ്ദേശം പ്രവാസികളെ ആശങ്കയിലാക്കുന്നു. നിലവില്‍ നികുതി ഈടാക്കാത്ത രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നുമാണ് ടാക്‌സ് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് ടാക്‌സ് ഈടാക്കുന്നതെന്നോ എത്ര ശതമാനമായിരിക്കും നികുതി എന്നതോ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നാണ് ഗള്‍ഫിലെ നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. നേരെത്തെ ഒരു വര്‍ഷത്തില്‍ 180 ദിവസം വരെ ഇന്ത്യയില്‍ കഴിഞ്ഞിരുന്നവരെ പ്രവാസികളായി കണക്കാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 120 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും പലതരം വ്യാപാരം നടത്തുന്ന പ്രവാസികള്‍ക്കും ഈ നിയമം തിരിച്ചടിയാകും. കൂടാതെ ഇവരെ വിദേശ ഇന്ത്യക്കാരല്ലാത്ത കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ആദായ നികുതിയും നല്‍കേണ്ടി വരും.  

Tags:    

Similar News