യുഎഇയില്‍ നിന്നും വായ്പ എടുത്ത് മുങ്ങിയവര്‍ക്കെതിരെ ഇന്ത്യയില്‍ പിടിവീഴും
യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് നാട്ടിലേക്ക് മുങ്ങിയവര്‍ക്കെതിരെ പിടിവീഴും. 50,000 കോടി രൂപയാണ് പണം തിരിച്ചടക്കാതെ ഇന്ത്യക്കാര്‍ യുഎഇയിലെ ബാങ്കുകളെ കബളിപ്പിച്ചിട്ടുള്ളത്
ദുബയ്: യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് നാട്ടിലേക്ക് മുങ്ങിയവര്‍ക്കെതിരെ പിടിവീഴും. 50,000 കോടി രൂപയാണ് പണം തിരിച്ചടക്കാതെ ഇന്ത്യക്കാര്‍ യുഎഇയിലെ ബാങ്കുകളെ കബളിപ്പിച്ചിട്ടുള്ളത്. യുഎഇയിലെ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ വഴി നടപ്പാക്കാമെന്ന് കഴിഞ്ഞ മാസം 17 ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2008 ല്‍ രാമലിംഗ നടേശന്‍ എന്ന ഇന്ത്യക്കാരനെ 2008 ല്‍ അബുദബിയില്‍ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ദ്രജീത് സിംങിനെതിരെ ഡല്‍ഹി സിബിഐ കോടതി കൊലക്കുറ്റത്തിനെതിരെ കേസ് ചുമതി വിജാരണ നടത്തി കൊണ്ടിരിക്കുകയാണ്. ഈ കേസിലെ എല്ലാ തെളിവുകളും അബുദബി പോലീസ് വിജാരണ കോടതിയിലേക്ക് എത്തിച്ചിട്ടുണ്ട്. യുഎഇയിലെ പ്രമുഖ 9 ബാങ്കുകളാണ് ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിക്ക് ഒരുങ്ങുന്നത്. 2 കോടി രൂപ വരെ ലോണ്‍ എടുത്ത് മുങ്ങിയവരെയാണ് ബാങ്കുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. നേരെത്തെ യുഎഇയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമ തടസ്സങ്ങളുണ്ടായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ച് നിരവധി പേരാണ് ബാങ്കില്‍ നിന്നും വായ്പ എടുത്ത് ഇന്ത്യയിലേക്ക് മുങ്ങിയിരുന്നത്. യുഎഇ പൗരന്‍മാര്‍ക്ക് 51 ശതമാനം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ പാര്‍ട്ട്ണര്‍മാരായ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിക്ക് തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെന്നാണ് നിയമ വിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്. അതേ സമയം വ്യക്തികള്‍ സ്വന്തം ആവശ്യത്തിനാണന്ന് പറഞ്ഞ് കടമെടുത്തിട്ടുള്ള എല്ലാ ഇന്ത്യക്കാര്‍ക്കെതിരെയും വളരെ എളുപ്പത്തില്‍ തന്നെ നിയമ നടപടി സ്വീകരിക്കാന്‍ കഴിയും.