'തലശ്ശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് സിപിഐ പറഞ്ഞത് സത്യമാണോ?'-ചോദ്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും
പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന് ജസ്റ്റിസ് സുകുമാരന്‍ പറഞ്ഞതിന് വിജയന്‍ മാനനഷ്ടക്കേസ് കൊടുത്തിട്ട് പിന്നീട് പിന്‍വലിച്ചത് കുറ്റസമ്മതമല്ലേ എന്നും രാഹുല്‍
തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ ഗുജറാത്ത് മോഡല്‍ തലശേരി കലാപത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് സിപിഐ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തത് സത്യമാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി പോരില്‍ കെ സുധാകരന്‍ ഉന്നയിച്ച തലശ്ശേരി കലാപ ബന്ധത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നാണ്് രാഹുല്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ പതിവ് പോലെ 'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന് പറഞ്ഞാല്‍ മതിയെന്നും രാഹുല്‍ ഫേസ് ബുക്കില്‍ പരിഹസിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഇന്നത്തെ എഴുത്തിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുകയാണ്. സിപിഎം എന്ന പ്രസ്ഥാനത്തോട് ആശയപരമായ ഭിന്നതയേക്കാള്‍ ഒരു പടി മുകളില്‍ പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിയോജിപ്പുള്ള ഒരാളാണ് ഞാന്‍.
ഒരു പാര്‍ട്ടിയുടെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയപ്പെടുന്ന ഒന്നിന്റെ രാഷ്ട്രീയാദര്‍ശങ്ങളെല്ലാം പൂര്‍ണമായി ഒരു വ്യക്തിയുടെ മനോവിചാരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പോവുകയും വഴിതെറ്റി പോവുകയും ചെയ്യുന്ന ഒരു സാഹചര്യം മുന്‍പ് ഇത്രയും ആഴത്തില്‍ കേരളത്തിലുണ്ടായിട്ടില്ല. എന്ത് നീച മാര്‍ഗത്തിലൂടെയും അത് വര്‍ഗീയതയിലൂടെയായാലും, അക്രമത്തിലൂടെയായാലും നടത്തിയെടുക്കുക എന്ന ക്രൂരമായ വിചാരമുള്ള ഒരുവന്റെ രാഷ്ട്രീയം വ്യക്തിപരമായി കൂടി എതിര്‍ക്കപ്പെടണം എന്നതിനാല്‍ പിണറായി വിജയനെ എതിര്‍ക്കുന്നതില്‍ കെപിസിസി പ്രസിഡന്റിനോട് ഞാന്‍ ഐക്യപ്പെടുന്നു.
ജനാധിപത്യത്തിന് ഒട്ടും ചേരാത്ത പേരാണ് പിണറായി. അയാളെ ഒരു ' പക്ഷേ ' കൊണ്ട് പോലും എതിര്‍ക്കാനും തിരുത്താനും ഒരാള്‍ പോലും ആ പാര്‍ട്ടിയില്‍ ഇല്ലാത്തത് ആ പാര്‍ട്ടിയുടെ അപചയത്തെ വരച്ചു കാട്ടുന്നു.
കെപിസിസി പ്രസിഡന്റ് ഇന്ന് ഉന്നയിച്ച രണ്ട് വിഷയങ്ങള്‍ക്ക് കൂടി വിജയന്‍ കടലാസ് നോക്കി വായിക്കണമെന്നും, ഫാന്‍സിന് ബിജിഎം ഇടാനായി ഏതെങ്കിലും തെലുങ്ക് സിനിമയുടെ ഡയലോഗ് അടിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
1) പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്ന് ജസ്റ്റിസ് സുകുമാരന്‍ പറഞ്ഞതിന് വിജയന്‍ മാനനഷ്ടക്കേസ് കൊടുത്തിട്ട് പിന്നീട് പിന്‍വലിച്ചത് കുറ്റസമ്മതമല്ലേ?
2) മുസ്‌ലിം സമുദായത്തിന് നേര്‍ക്കുണ്ടായ ഗുജറാത്ത് മോഡല്‍ തലശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് സിപിഐ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസില്‍ പറഞ്ഞത് സത്യമാണോ?
കൃത്യമായ ഉത്തരമില്ലെങ്കില്‍ പതിവ് പോലെ 'മുറ്റത്തെ ചെപ്പിന് അടപ്പില്ല' എന്ന് പറഞ്ഞാല്‍ മതി..
'നാറിയവനെ ചുമന്നാല്‍, ചുമന്നവനും നാറും' എന്ന വാചകം കേട്ടിട്ടില്ലാത്ത ഫാന്‍സ് ഏറ്റുപിടിച്ചോളും..