തൃശൂര്‍: സംസ്ഥാന വാര്‍ഷിക പദ്ധതി പുരോഗതിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂര്‍ ജില്ല. 2021-22 വാര്‍ഷിക പുരോഗതിയുടെ ഭാഗമായി 27.9 ശതമാനം ചെലവഴിച്ചാണ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലാ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ലാ പഞ്ചായത്താണ്.
പഞ്ചായത്തുകളില്‍ പൂമംഗലം പഞ്ചായത്താണ് ഒന്നാമത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ മതിലകം ബ്ലോക്ക് രണ്ടാം സ്ഥാനം നേടി. നഗരസഭകളില്‍ ഒന്നാം സ്ഥാനം കുന്നംകുളം നേടി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എന്‍ കെ ശ്രീലത പറഞ്ഞു.