ആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും

ബൈക്കിന്റെ പിന്നിലിരുന്നയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടി. കെ ബിജുമോന്‍ അറിയിച്ചു.

Update: 2024-11-25 02:45 GMT

തിരുവനന്തപുരം: ആറ് വയസുകാരനെ ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ച ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടിലാണ് കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയത്. കുട്ടി ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റുമ്പോള്‍ പിന്നിലിരുന്നയാള്‍ അത് നിയന്ത്രിക്കാന്‍ ശ്രമിച്ചു. സംഭവം കണ്ട ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം നല്‍കിയത്. ഹെല്‍മറ്റില്ലാതെയുമാണ് ഇരുവരും യാത്ര ചെയ്തത്.

ബൈക്കിന്റെ പിന്നിലിരുന്നയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടി. കെ ബിജുമോന്‍ അറിയിച്ചു. ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചതില്‍നിന്ന് ഉടമ പാറശ്ശാല സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാറശ്ശാല ജോയിന്റ് ആര്‍ടിഒയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഇന്ന് ഉടമയുടെ വീട്ടിലെത്തി ഉചിതമായ നപടികള്‍ സ്വീകരിക്കും.

Similar News