അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി; വ്‌ളോഗര്‍ അറസ്റ്റില്‍

അഞ്ച് മാസം മുന്‍പ് പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്ന് പോലിസ് പറയുന്നു.

Update: 2024-11-25 02:56 GMT

ചാലക്കുടി: അയല്‍വാസിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയെന്ന കേസില്‍ വ്‌ളോഗറെ പോലിസ് അറസ്റ്റ് ചെയ്തു. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യെയാണ് വെള്ളിക്കുളങ്ങര പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാള്‍ ശ്രമം നടത്തിയെന്നും റ്ിപോര്‍ട്ടുകള്‍ പറയുന്നു.

അഞ്ച് മാസം മുന്‍പ് പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തുവെന്ന് പോലിസ് പറയുന്നു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചാലക്കുടി മജിസ്‌ട്രേട്ട് അവധിയില്‍ ആയിരുന്നതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പോലിസ് പറയുന്നു. 2022ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും 2017 ല്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്‌റ്റേഷനിലും ബിനീഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Similar News