കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം

Update: 2022-01-16 10:32 GMT

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പ് മുഖാന്തരം ജില്ലാ പ്രൊബേഷന്‍ ഓഫിസ് നടപ്പിലാക്കിവരുന്ന പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടിനെക്കുറിച്ചും വകുപ്പ് മുഖേന നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ചും പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കോഴിക്കോട് ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പ്രൊബേഷന്‍ ഓഫീസ് പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. പോസ്റ്റര്‍ തയ്യാറാക്കി ജനുവരി 25 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഇമെയില്‍ മുഖാന്തിരമോ നേരിട്ടോ ലഭ്യമാക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം അല്ലെങ്കില്‍ കോളേജ് ഐ.ഡി.കാര്‍ഡ് പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം ലഭിക്കും. അവാര്‍ഡിനോടൊപ്പം വകുപ്പ് സര്‍ട്ടിഫിക്കറ്റും നല്‍കും. പോസ്റ്ററുകളുടെ കോപ്പി റൈറ്റ് കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. ഫോണ്‍ : 0495 2373575, 8281999046.

Similar News