അംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ

Update: 2024-12-22 02:18 GMT

കോഴിക്കോട്: ഭരണഘടനാ ശില്‍പി ഡോ. ബാബാ സാഹെബ് അംബേദ്ക്കറെ അപമാനിക്കുക വഴി രാജ്യത്തെ പിന്നാക്ക അധസ്ഥിത വിഭാഗങ്ങളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുച്ഛ മനോഭാവമാണ് വ്യക്തമായതെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചകനും ഭരണ ഘടനാ ശില്പിയുമായ ഡോ.ബാബാ സാഹെബ് അംബേദ്കറെ അപമാനിച്ച ആദ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും യോഗം വ്യക്തമാക്കി.

സുപ്രിം കോടതി നിര്‍ദേശത്തെ വെല്ലുവിളിച്ച് സംഭലിലെ മുസ്‌ലിംകളുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്ന യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ ശക്തമായ നടപടി വേണം. സംസ്ഥാന മുഖ്യമന്ത്രി തന്നെ രാജ്യത്തെ പരമോന്നത നീതി പീഠത്തെ വെല്ലുവിളിക്കുന്നത് പൊറുപ്പിക്കാവതല്ല.

നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ എം ആര്‍ അജിത് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കാനുള്ള സംസ്ഥാന തീരുമാനം നീതീകരിക്കാനാവില്ലെന്നും കെഎന്‍എം മര്‍കസുദ്ദഅവ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.

Similar News