മതിലകത്തെ കട ഒഴിപ്പിക്കല്‍: എസ്ഡിപിഐ നേതാക്കള്‍ മതിലകം അങ്ങാടിയിലെ വ്യാപാരികളെ സന്ദര്‍ശിച്ചു
മതിലകം: അര നൂറ്റാണ്ട് കാലമായി മതിലകം അങ്ങാടിയില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് കടയൊഴിയാന്‍ നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ എസ്ഡിപിഐ പ്രതിനിധി സംഘം കച്ചവടക്കാരെ സന്ദര്‍ശിച്ചു. 30 ദിവസത്തിനുള്ളില്‍ കട ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇതോടെ ആകെയുള്ള ഉപജീവന മാര്‍ഗം ഇല്ലാതാകുന്ന ആശങ്കയിലാണ് വ്യാപാരികള്‍. കടയൊഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ യാതൊരു നടപടിയും പഞ്ചായത്ത് അധികൃതര്‍ സ്വീകരിട്ടില്ലെന്നും പരാതിയുണ്ട്.
ന്യായവും നീതിപൂര്‍വ്വവുമായ ഏതൊരു ആവശ്യത്തിലും വ്യാപാരികള്‍ക്ക് എസ്ഡിപിഐ മതിലകം പഞ്ചായത്ത് കമ്മിറ്റി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പൊതു പ്രവര്‍ത്തകരായ പി എ കുട്ടപ്പന്‍, ബല്‍ക്കീസ് ബാനു മതിലകം, എസ്ഡിപിഐ മതിലകം പഞ്ചായത്ത് പ്രസിഡന്റ് ജമാലുദ്ധീന്‍ പുതിയകാവ്, സെക്രട്ടറി ഗസ്‌നി പുതിയകാവ്, മണ്ഡലം സെക്രട്ടറി വാസിര്‍ എറിയാട്, മതിലകം ബ്രാഞ്ച് പ്രസിഡന്റ് ഹര്‍ഷാദ് മതിലകം, ബ്രാഞ്ച് സെക്രട്ടറി മജീദ്, പ്രവര്‍ത്തകരായ ജംഷാദ് മതിലകം, കബീര്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.