കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പോക്സോ കേസ് ഇരകളെ കണ്ടെത്തി
കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളേയും കണ്ടെത്തി.കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്.സംഭവത്തില്‍ മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ആണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു.സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നതായും സി ഡബ്യുസി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു.കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലിസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണം നടത്തിയത്.
നേരത്തെ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു.ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തു.സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തിരുന്നു.അന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.ബാല മന്ദിരത്തിലെ മോശം സാഹചര്യമാണ് പുറത്തുകടക്കാന്‍ കാരണമെന്നാണ് അന്ന് പെണ്‍കുട്ടികള്‍ പോലിസിന് മൊഴി നല്‍കിയത്. ഇവരില്‍ ഒരാള്‍ പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.