റിയാദ്: സൗദിയിൽ കാപ്പി ക്യാപ്‌സ്യൂളുകളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ കൈവശംവച്ച മൂന്ന് യുവാക്കൾ അറസ്റ്റിലായി. രണ്ട് സ്വദേശി പൗരന്മാരും ഒരു യെമൻ സ്വദേശിയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാലു ദശലക്ഷം ആംഫെറ്റാമൈൻ ലഹരി ഗുളികകൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇവരെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.
ബുധനാഴ്ച നടന്ന മറ്റൊരു സുരക്ഷാ പരിശോധനയിൽ 180 കിലോഗ്രാം ഹാഷിഷ് കൈവശം വച്ചതിനു സ്വദേശി പൗരനെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു തോക്കും 444 വെടിമരുന്നുകളും കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.