അർജന്റീന-ഫ്രാൻസ് ഫാൻസ് ഏറ്റുമുട്ടി; വിദ്യാർത്ഥികളും , നിരവധി ബൈക്കുകൾ കസ്റ്റഡിയിൽ
നാദാപുരം: ഫുട്ബോൾ കളിക്കാരെ ചൊല്ലിയുള്ള വാക്കേറ്റം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. ചൊക്ലി പോലിസ് സ്ഥലത്തെത്തി ഇരുപത്തഞ്ചോളം ബൈക്കുകളും പതിനഞ്ചോളം വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തു.രണ്ടുദിവസം മുമ്പ് പെരിങ്ങത്തൂർ പാലത്തിനടുത്ത ടർഫിൽ ഫുട്ബാൾ കളിക്കിടെ ഫ്രാൻസ്, അർജന്റീന ടീമിലെ കളിക്കാരെച്ചൊല്ലി ഇരു സ്കൂളിലെയും വിദ്യാർഥികൾ അടിപിടികൂടിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനാണ് സംഘടിതമായി ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ നാദാപുരം പോരാട് എം.ഐ.എമ്മിലെ വിദ്യാർഥികൾ ഇവിടെയെത്തിയത്.
എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ പെരിങ്ങത്തൂരിലെത്തി, പരീക്ഷ കഴിഞ്ഞുപോവുകയായിരുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.