കോഴിക്കോട്: സിനിമ-സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ രണ്ട് മണിയോടടുത്താണ് മരണം സംഭവിച്ചത്.ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിൽസയിലായിരുന്നു. പ്രശസ്ത മലയാള ചലച്ചിത്ര നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ.നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രമാണ് ആദ്യ ചിത്രം. 2022 ൽ പുറത്തിറങ്ങിയ കൂമനാണ് അവസാന സിനിമ. വില്ലൻ വേഷങ്ങളാണ് പ്രധാനമായും ചെയ്തിരുന്നത്.സംസ്കാരം ഷൊർണൂരിലെ വസതിയിൽ നടക്കും. സുസ്മിതയാണ് ഭാര്യ. മകൾ പാർവതി.സഹോദരങ്ങൾ അനിൽ കുമാർ, അജയകുമാർ, ലത, സുജാത.