സ്വര്‍ണവിലയില്‍ ഇടിവ്
ഗ്രാമിന് 7,435 രൂപയും പവന് 59,480 രൂപയുമായി വില കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. എന്നാല്‍ ഇന്ന് 120 രൂപയുടെ ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 7,435 രൂപയും പവന് 59,480 രൂപയുമായി വില കുറഞ്ഞു
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.