സ്വര്‍ണവിലയില്‍ വര്‍ധന

Update: 2025-02-14 05:40 GMT
സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 63,520 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 63920 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 107 രൂപയാണ്.

Tags:    

Similar News