
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി 63840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ്ണവിലയാണ് അതിവേഗം തിരിച്ചുകയറിയത്. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6580 രൂപയിലും പവന് 240 രൂപ കൂടി 52640 രൂപയുമായി.വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 106 രൂപയാണ് വില.