സുപ്രിം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1 എന്‍1

Update: 2020-02-25 09:44 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചു. സുപ്രിം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ് അറിയിച്ചതാണ് ഇക്കാര്യം.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും തുടര്‍നടപടികള്‍ കൈകൊള്ളാനുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ ബാര്‍ അസോസിയേഷന്‍ അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. സുപ്രിം കോടതിയിലെ രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് ഇന്ന്‌  വാദം കേട്ടത്.

സാധാരണ പനിയുടെ അതേ ലക്ഷണങ്ങളാണ് എച്ച്1 എന്‍1 വൈറസ് ബാധയ്ക്കും ഉണ്ടാവുക. മാത്രമല്ല, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യും. 

Tags:    

Similar News