മാസപ്പടി ആരോപണം; കേന്ദ്ര അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി, ഹരജി 24ന് പരിഗണിക്കും

Update: 2024-01-15 08:23 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹരജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് കോടതിയെ അറിയിച്ചു. ഹരജി 24 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവക്കെതിരെ അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

Tags:    

Similar News