തൃശൂർ: മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരിയുടെ അധ്യക്ഷതയിൽ പൊതുമാരമത്ത് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തി. സിറ്റിംഗില്‍ 55 കേസുകള്‍ പരിഗണിച്ചു. 38 പരാതികള്‍ തീര്‍പ്പാക്കി. മറ്റു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും 15 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരതികളായിരുന്നു വന്നതിലേറെയും. അതിർത്തിത്തർക്കം, പട്ടയം, മലിനീകരണം തുടങ്ങിയ വിഷയങ്ങളാണ് പരാതിയിൽ വന്നത്.
അനധികൃതമായി പ്രവർത്തിച്ചിരുന്ന കോഴി ഫാം അടച്ച് പൂട്ടുന്നത് സംബന്ധിച്ച് പഞ്ചായത്തിനോട് വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. കൃത്യമായി മാലിന്യസംസ്കരണം നടപ്പാക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച ഫാം അടച്ച് പൂട്ടണമെന്ന് പറഞ്ഞ് പ്രദേശവാസികളാണ് പരാതി നൽകിയത്.