ശബരിമല: മീനമാസ പൂജയുടെ സമയത്ത് പ്രവേശനം അനുവദിക്കുന്ന ഭക്തരുടെ എണ്ണം പതിനായിരമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.
നേരത്തെ 5000 പേരെ അനുവദിക്കാനായിരുന്നു ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്നത്. ഭക്തജനങ്ങളുടെ എണ്ണം കുറയ്ക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന പരാതിയെത്തുടര്‍ന്നാണ് പിന്നീട് എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.