കാത്തിരിപ്പിന്റെ 10ാംനാള്‍; ഐ ബി ഒ ഡി സംവിധാനം പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററികള്‍ എത്തി
അങ്കോല (കര്‍ണാടക): ഷിരൂരില്‍ മണ്ണിടിച്ചിലില്‍പെട്ട അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിവസത്തിലേക്ക് കടക്കവേ കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ ബി ഒ ഡി സംവിധാനം പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററികള്‍ എത്തി. ഡല്‍ഹിയില്‍ നിന്നും രാജധാനി എക്സ്പ്രസ്സിലെത്തിയ ബാറ്ററികള്‍ കാര്‍വാര്‍ സ്റ്റേഷനിലിറക്കി. ഉച്ചയ്ക്ക് 12 മണിയോടെ പരിശോധന നടക്കും.