11 രാജ്യങ്ങള്‍, 50 ദിവസം ; കൊല്‍ക്കത്തയില്‍ നിന്നും ലണ്ടനിലേക്ക് ഇങ്ങനെ ഒരു ബസ് ഓടിയിരുന്നു
പ്രത്യേക സ്ലീപ്പിംഗ് ബങ്കുകള്‍, ഫാന്‍, ഹീറ്ററുകള്‍, എല്ലാ സൗകര്യങ്ങളുമുള്ള അടുക്കള എന്നിവ ബസില്‍ ഒരുക്കിയിരുന്നു
കോഴിക്കോട്: ലോകത്തെ ഏറ്റവും നീളം കൂടിയ ബസ് സര്‍വ്വീസിന്റെ റെക്കോഡ് ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ല. 1957 മുതല്‍ 1976 വരെ കൊല്‍ക്കത്തയില്‍ നിന്നും ലണ്ടനിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ആല്‍ബര്‍ട്ട് ബസ് സര്‍വീസ് ആണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് സര്‍വീസായി ഇപ്പോഴും ചരിത്രത്തിലുള്ളത്.
ലണ്ടന്‍ മുതല്‍ കൊല്‍ക്കത്ത വരെയുള്ള 32669 കിലോമീറ്റര്‍ ഓടിയെത്താന്‍ 50 ദിവസമാണ് ബസിന് വേണ്ടിയിരുന്നത്. ഇതിനിടയില്‍ പ്രധാന സ്ഥലങ്ങളിലെല്ലാം നിര്‍ത്തി കാഴ്ചകളൊക്കെ ആസ്വദിച്ചാണ് യാത്ര .ബനാറസ്, താജ്മഹല്‍, ടെഹ്‌റാന്‍, സാല്‍സ്ബര്‍ഗ്, കാബൂള്‍, ഇസ്താംബുള്‍, വിയന്ന എന്നിവിടങ്ങളില്‍ കാഴ്ച്ചകള്‍ കാണാനും ഷോപിങിനും സൗകര്യം നല്‍കിയിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ബെല്‍ജിയത്തിലേക്കും അവിടെ നിന്ന് പശ്ചിമ ജര്‍മ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബള്‍ഗേറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പശ്ചിമ പാകിസ്താന്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. ഇതിനിടയില്‍ 11 രാജ്യങ്ങളിലൂടെ 'ആര്‍ബര്‍ട്ട്' കടന്നുപോകും. ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഡല്‍ഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൊല്‍ക്കത്തയിലെത്തി യാത്ര അവസാനിപ്പിക്കും. ഏഷ്യയെയും, യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ബസ് സര്‍വീസ് ഒരു അത്ഭുതം തന്നെ ആയിരുന്നു.
യാത്രയുടെ ചെലവ് 85 ഡോളറായിരുന്നു (അക്കാലത്തെ 8000 രൂപ). 1957 ഏപ്രില്‍ 15 നാണ് ബസ് ലണ്ടനില്‍ നിന്നും കന്നി യാത്ര ആരംഭിച്ചത്. ആദ്യത്തെ ട്രിപ്പ് ജൂണ്‍ 5 ന് കൊല്‍ക്കത്തയില്‍ അവസാനിച്ചു. അക്കാലത്ത് മികച്ച സൗകര്യങ്ങളാണ് ബസില്‍ ഒരുക്കിയിരുന്നത്. പ്രത്യേക സ്ലീപ്പിംഗ് ബങ്കുകള്‍, ഫാന്‍, ഹീറ്ററുകള്‍, എല്ലാ സൗകര്യങ്ങളുമുള്ള അടുക്കള എന്നിവ ബസില്‍ ഒരുക്കിയിരുന്നു. ബസിന്റെ മുകളിലെ ഡെക്കില്‍ നിരീക്ഷണ ലോഞ്ച് ഉണ്ടായിരുന്നു. റേഡിയോ, സംഗീത സംവിധാനങ്ങളും വായിക്കാന്‍ ധാരാളം പുസ്‌കങ്ങളും ബസില്‍ നല്‍കിയിരുന്നു.
1976ലുണ്ടായ ഒരു അപകടം ബസ് സര്‍വീസിനെ ബാധിച്ചു. ബ്രിട്ടീഷ് യാത്രക്കാരനായ ആന്‍ഡി സ്റ്റുവാര്‍ട്ട് പിന്നീട് ബസ് വാങ്ങി. ബസിന്റെ അടുത്ത യാത്രയുടെ തുടക്കം കുറിച്ച ഡബിള്‍ ഡെക്കര്‍ മൊബൈല്‍ ഹോമായി അദ്ദേഹം ഇത് പുനര്‍നിര്‍മ്മിച്ചു. ഡബിള്‍ ഡെക്കര്‍ ബസിന്റെ പേര് ആല്‍ബര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്തു, 1968 ഒക്ടോബര്‍ 8 ന് സിഡ്‌നിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യ വഴി യാത്ര ചെയ്തു. ബസ് ലണ്ടനിലെത്താന്‍ ഏകദേശം 132 ദിവസമെടുത്തു. ലണ്ടനില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഈ സേവനത്തിന്റെ നിരക്ക് 5145 രൂപ ആയിരുന്നു. എന്നാല്‍ പിന്നീട് ഇറാനിലെ പ്രശ്‌നങ്ങളും പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതും ബസ് സര്‍വീസ് ആവസാനിപ്പിക്കാന്‍ കാരണമായി.