ന്യൂഡല്‍ഹി: എസ്‌കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന്‍ മരിച്ചു. ഡല്‍ഹി തിലക് നഗറിലെ പസിഫിക് മാളില്‍ ഇന്നലെയാണ് സംഭവം. എസ്‌കലേറ്ററിന്റെ ഹാന്‍ഡ് റെയിലില്‍ കളിക്കുകയായിരുന്ന വിശാല്‍ എന്ന കുട്ടിയാണ് ബാലന്‍സ് തെറ്റി വീണ് മരിച്ചത്. മാളില്‍ സിനിമ കാണാനാണ് കുടുംബം എത്തിയതെന്ന് പോലിസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.