വയനാട്ടില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്; വാളാട് സമ്പര്‍ക്കത്തിലൂടെ 101 രോഗികള്‍
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. I24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വാളാട് മാത്രം 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 300 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 292 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികില്‍സയില്‍ കഴിയുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
101 വാളാട് സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റുള്ള പ്രദേശങ്ങളിലെ സമ്പര്‍ക്ക കേസുകള്‍ ഇങ്ങനെ: മൂളിത്തോട് 2, കെല്ലൂര്‍ 8, പയ്യമ്പള്ളി 3, കോട്ടത്തറ 1, പനമരം 1, ഏചോം 2, തൃശൂര്‍ 2, ആലാറ്റില്‍ 1, നല്ലൂര്‍നാട് 2, കുഞ്ഞോം 1.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 309 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാംപിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.