പാറക്കെട്ടില്‍ തട്ടി കപ്പല്‍ തകര്‍ന്നു; 14 ഇന്ത്യക്കാരെ ദുബയ് പോലിസ് രക്ഷപ്പെടുത്തി

ശക്തമായ കാറ്റിനെ തുടര്‍ന്ന് പാറക്കെട്ടില്‍ ഇടിച്ച കപ്പലിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.

Update: 2019-02-21 13:37 GMT

ദുബയ്: പാം ദേരയിലെ പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്ന കപ്പലിലെ 14 ഇന്ത്യന്‍ ജീവനക്കാരെ ദുബയ് പോലിസ് 35 മിനിറ്റിനകം രക്ഷപ്പെടുത്തിയതായി ദുബയ് പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ സയീദ് അല്‍ മദനി അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് പാറക്കെട്ടില്‍ ഇടിച്ച കപ്പലിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.

ഒറേഷ്യ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദി ഖദീജ7 എന്ന കപ്പലാണ് തകര്‍ന്നത്. ദുബയ് പോലിസിന്റെ ദ്രുദഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനത്തെ ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അഭിനന്ദിച്ചു.

Tags:    

Similar News