ബലാത്സംഗം ചെയ്തവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഉപദ്രവിച്ചവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് വിശദീകരണം.

Update: 2020-04-27 08:14 GMT
ബലാത്സംഗം ചെയ്തവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അലിഗഡിലെ ഡാഡണിലാണ് സംഭവം. ഉപദ്രവിച്ചവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് വിശദീകരണം. പഞ്ചായത്തിന് മുന്നില്‍ പരാതിയുമായി ചെന്നപ്പോഴ് മോശം അനുഭവമാണുണ്ടായതെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ പരാതി കേട്ട ശേഷം ആവശ്യനടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലിസ് അറിയിച്ചു.

പ്രതികളെ പഞ്ചായത്ത് വിളിച്ച് വരുത്തി മര്‍ദിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്തത്. സംഭവമറിഞ്ഞെത്തിയ പോലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും അലിഗഡ് പോലിസ് സൂപ്രണ്ട് മുനിരാജ് പ്രതികരിച്ചു.



Tags:    

Similar News