രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ രണ്ട് അനുയായികളുടെ സ്ഥാപനങ്ങളില്‍ ആദായനികുതി പരിശോധന
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രണ്ട് അനുയായികളുടെ സ്ഥാപനങ്ങളില്‍ ആദായനികുതി പരിശോധന. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാജീവ് അറോറയുടെയും മറ്റൊരു സംസ്ഥാന നേതാവ് ധര്‍മേന്ദ്ര റാത്തോറിന്റെ വീടുകളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
രണ്ട് നേതാക്കളുടെയും ജയ്പൂരിലെയും കോട്ടയിലെയും അഞ്ച് സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. ടാക്‌സ് വെട്ടിപ്പ് ആരോപണത്തിന്റെ പേരിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം അശോക് ഗെലോട്ട്് സര്‍ക്കാരിനെതിരേ കലാപക്കൊടിയുയര്‍ത്തിയിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം 3 എംഎല്‍എമാരുമായി ഡല്‍ഹി സന്ദിര്‍ശിച്ചത് വലിയ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചു. അതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി കോണ്‍ഗ്രസ് നിയമസഭാ സാമാജികരുടെ യോഗം വിളിച്ചിട്ടുണ്ട്. താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള ഒരു ഏജന്‍സി ഗെലോട്ടിന്റെ അനുയായികളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്.