2-ഡിജി: കൊറോണയ്ക്ക് മരുന്നുമായി ഡിആര്‍ഡിഒ; അടിയന്തര ഉപയോഗത്തിന് കേന്ദ്ര ഡ്രഗ് കണ്‍ട്രോളറുടെ അനുമതി

Update: 2021-05-08 15:28 GMT

ന്യൂഡല്‍ഹി: കൊറോണയെ നിയന്ത്രിക്കാനുള്ള മരുന്നുമായി ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം- ഡിആര്‍ഡിഓ. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നായ 2-ഡിജിക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതിയും നല്‍കി. മൂന്നാം ഘട്ട മരുന്നു പരീക്ഷണം കഴിഞ്ഞ സാഹചര്യത്തിലാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

പുതുതായി കണ്ടെത്തിയ മരുന്ന് ഓക്‌സിജന്‍ സഹായം നല്‍കേണ്ട രോഗികളില്‍ ഫലപ്രദമാണെന്ന് ഡിആര്‍ഡിഒയു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

''ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് ഞങ്ങളുടെ കൊവിഡ് പ്രതിരോധ മരുന്നായ 2-ഡിയോക്‌സി, ഡി ഗ്ലൂക്കോസ് ഫലപ്രദമാണ്. അതിന്റെ മൂന്നാം ഘട്ട പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു''-ഡിആര്‍ഡിഒയിലെ നൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് ശാസ്ത്രജ്ഞന്‍ ഡോ. ആനന്ദ് നാരായണ ഭട്ട് പറഞ്ഞു. മരുന്നില്‍ ഉപയോഗിക്കുന്ന തത്ത്വം മറ്റ് മരുന്നുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും സാര്‍സ് കൊവ് 2 വൈറസിന്റെ എല്ലാ വകഭേദത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാര്‍സ് 2 ബാധിച്ച് ഗുരുതരാവസ്ഥയിള്ള രോഗികളിലും രോഗം തീക്ഷ്ണമായി ബാധിച്ച രോഗികളിലുമാണ് ഉപയോഗിക്കാന്‍ അനുമതിയുളളത്.

മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതുകൊണ്ടാണ് ലഭിച്ചതെന്ന് നല്‍കിയതെന്ന് ഡോ. ഭട്ട് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മരുന്നിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2-ഡിയോക്‌സി ഡി ഗ്ലൂക്കോസ് എന്ന തന്മാത്രയാണ് ഇതില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ പരീക്ഷണവും തുടങ്ങി. ആദ്യ പരിശോധന ഹൈദരാബാദിലെ സിസിഎംബിയിലാണ് നടത്തിയത്. അവിടെ വൈറസിന്റെ പ്രതികരണം പഠിച്ചു. മികച്ച ഫലമായിരുന്നുവെന്ന് ഡിആര്‍ഡിഒയിലെ ഡോ. സുധീര്‍ ഛന്ദ പറഞ്ഞു.

2020 ഒക്ടോബറിലാണ് രണ്ടാം ഘട്ട പരിശോധന നടന്നത്. മൂന്നാം ഘട്ടത്തില്‍ വളരെ നല്ല രീതിയില്‍ മരുന്ന് പ്രതികരിച്ചതായി ഡിആര്‍ഡിഒ അവകാശപ്പെട്ടു.

Tags:    

Similar News