ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് ഫലപ്രദമെന്ന് ഡോ. സുധീര്‍ ചന്ദ്‌ന

Update: 2021-05-09 10:43 GMT

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് ഫലപ്രദമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞന്‍ ഡോ. സുധീര്‍ ചന്ദ്‌ന. ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിയോക്‌സി-ഡി ഗ്ലൂകോസ് (2-ഡിജി) എന്ന മരുന്നിന് ശനിയാഴ്ചയാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്ത്യയുടെ അനുമതി ലഭിച്ചത്.

രണ്ടാം ഘട്ടത്തില്‍ 110 രോഗികളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. മൂന്നാം ഘട്ടത്തില്‍ 220 രോഗികളെയും പരീക്ഷണത്തിന് വിധേയമാക്കി. മരുന്നു കഴിച്ചവര്‍ക്ക് സാധാരണയുള്ളതിനേക്കാള്‍ വേഗം രോഗം മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ നല്‍കിയിരുന്ന 42 ശമതാനം പേര്‍ക്ക് മൂന്നാം നാള്‍ ഓക്‌സിജന്‍ നല്‍കുന്നത് ഒഴിവാക്കാന്‍ സഹായിച്ചു. സാധാരണ ഗതിയില്‍ ഇത് 31 ശതമാനമാണ്.

ഡിആര്‍ഡിഒയുടെ അനുബന്ധ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസന്‍ ആന്റ് അലൈഡ് സയന്‍സസും ഹൈദരാബാദിലെ ഡോ. റഡ്ഡി ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

മൂന്നാം ഘട്ട മരുന്നു പരീക്ഷണം കഴിഞ്ഞ സാഹചര്യത്തിലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. പുതുതായി കണ്ടെത്തിയ മരുന്ന് ഓക്സിജന്‍ സഹായം നല്‍കേണ്ട രോഗികളില്‍ ഫലപ്രദമാണെന്ന് ഡിആര്‍ഡിഒയുടെ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. സാര്‍സ് കൊവ് 2 വൈറസിന്റെ എല്ലാ വകഭേദത്തിനും ഗുണം ചെയ്യും.

കൊവിഡ് സാര്‍സ് 2 ബാധിച്ച് ഗുരുതരാവസ്ഥയിള്ള രോഗികളിലും സാധാരണ രോഗബാധിതരിലുമാണ് ഉയോഗിക്കാന്‍ അനുമതിയുളളത്.

Tags:    

Similar News