സൗജന്യ ട്രെയിന്‍ യാത്രക്കായി ആള്‍മാറാട്ടം; രണ്ടു പേര്‍ അറസ്റ്റില്‍; തട്ടിപ്പിന് ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്

മഹാരാഷ്ട്രയില്‍ നിന്നുള്ള മാര്‍ട്ടന്ദ് റുബാബ് കാംബ്ലി, ഓംകാര്‍ ബൈരഗി വാഗ്മോദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്.

Update: 2020-08-15 13:03 GMT

ന്യൂഡല്‍ഹി: സൗജന്യ ട്രെയിന്‍ യാത്രയ്ക്കായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ രണ്ടു പേര്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള മാര്‍ട്ടന്ദ് റുബാബ് കാംബ്ലി, ഓംകാര്‍ ബൈരഗി വാഗ്മോദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്.


ടിക്കറ്റില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് ഇരുവരും പിടിയിലായത്. ടിക്കറ്റില്ലാതിരുന്ന ഇരുവരോടും പോലിസ് തിരിച്ചറിയില്‍ കാര്‍ഡുകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും വ്യാജമായി നിര്‍മിച്ച തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഹാജരാക്കുകയായിരുന്നു. പരിശോധനയിയില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും പ്രതികള്‍ റെയില്‍വേ ഉദ്യോഗസ്ഥരല്ലെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.റെയില്‍വേ വെണ്ടര്‍മാരായി ജോലി ചെയ്തിരുന്ന ഇരുവര്‍ക്കും റെയില്‍വേയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രാഥമിക അറിവുണ്ടെന്ന് പോലിസ് പറഞ്ഞു.




 




Tags:    

Similar News