ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ബിഎസ്പി- എസ്പി സഖ്യം
മധ്യപ്രദേശിലെ ബാലാഘട്ട്, തികംഗഡ്, ഖജുരാവോ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഗധ്‌വള്‍ മണ്ഡലത്തിലും സമാജ്‌വാദി പാര്‍ട്ടി മത്സരിക്കും. ബാക്കി സീറ്റുകളില്‍ ബിഎസ്പി മത്സരിക്കും.
ലഖ്‌നൗ: ഉത്തര്‍പ്രദേശിന് പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും
സഖ്യമായി മല്‍സരിക്കുമെന്ന് ബിഎസ്പിയും എസ്പിയും. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും യോജിച്ച് തിരഞ്ഞെുടുപ്പ് നേരിടാന്‍ തീരുമാനിച്ചതായി മായാവതിയും അഖിലേഷ് യാദവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മധ്യപ്രദേശിലെ ബാലാഘട്ട്, തികംഗഡ്, ഖജുരാവോ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഗധ്‌വള്‍ മണ്ഡലത്തിലും സമാജ്‌വാദി പാര്‍ട്ടി മത്സരിക്കും. ബാക്കി സീറ്റുകളില്‍ ബിഎസ്പി മത്സരിക്കും. മധ്യപ്രദേശില്‍ 29 ലോക്‌സഭാ സീറ്റുകളും ഉത്തരാഖണ്ഡില്‍ 5 സീറ്റുകളുമാണുള്ളത്. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 38 സീറ്റില്‍ ബിഎസ്പിയും 37 സീറ്റില്‍ എസ്പിയും മത്സരിക്കാന്‍ നേരത്തെ ധാരണയായിരുന്നു.