തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ലൈഫ് മിഷന്‍ വഴി രണ്ടു ലക്ഷത്തി ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് പുതിയ വീട് നല്‍കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. വൈറസ് ഭീതിയുടെയും ലോക്ക് ഡൗണിന്റെയും കാലത്ത് 2.2 ലക്ഷം കുടുംബങ്ങളിലായി 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് സുരക്ഷിതമായ പാര്‍പ്പിടം ലഭ്യമായതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് സമയത്ത് വീട് നിര്‍മാണം പല സ്ഥലത്തും പൂര്‍ണമായി നിന്നു പോയിട്ടുണ്ട്. 50000 ത്തോളം വീടുകളുടെ നിര്‍മാണമാണ് മഴയ്ക്ക് മുമ്പ് തന്നെ പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ അന്തിമ ഘട്ടത്തിലുള്ളത്. ഇവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഇതിനുള്ള സംസ്ഥാന വിഹിതത്തിന്റെ വിതരണം ഈ ആഴ്ച തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ള വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള 550 കോടിയില്‍ മുഴുവന്‍ തുകയും ലഭ്യമാക്കിയിട്ടുണ്ട്.