ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ 24 ഇന്ത്യക്കാര്‍ക്ക് മോചനം
ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിബ്രാള്‍ട്ടര്‍ അധികൃതര്‍ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അടക്കമുള്ളവരുടെ മോചനമാണ് സാധ്യമാകുന്നത്.