മുംബൈ: മുംബൈയില്‍ മോഡലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയില്‍ ഹോട്ടലിലെത്തിയ 30കാരിയായ മോഡല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഇവര്‍ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നായിരുന്നു കത്തിലെ വരികള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വെര്‍സോവ പോലിസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.