ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കാണാനാവില്ല

ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിടാനുള്ള സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

Update: 2024-11-16 06:41 GMT

മുംബൈ: ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിടാനുള്ള സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കരഞ്ഞുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി ബലാത്സംഗത്തിന് പോലിസില്‍ പരാതിയിലാണ് ഉത്തരവ്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു ഏജന്റിനെ കാണാമെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരിയെ ഹോട്ടലിലെത്തിച്ചത്. റൂം ബുക്ക് ചെയ്യുന്നതില്‍ പ്രതിയും പരാതിക്കാരിയും ഉള്‍പ്പെട്ടിരുന്നു എന്നത് ശരിയാണെങ്കിലും, ഇത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി.

Tags:    

Similar News