ഹൈദരാബാദ്: തെലങ്കാനയില്‍ ഇന്ന് 3.64 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
''ഇന്ന് ആധുനിക വൈദ്യശാത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമാണ്. 10 മാസം കൊണ്ട് രാജ്യത്ത് വാക്‌സിന്‍ വികസിപ്പിച്ച് നിര്‍മ്മിക്കാന്‍ നമുക്കായി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തെലങ്കാന സര്‍ക്കാരിന് 3.64 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ചു''- പൊതുജനാരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീനിവാസ റാവു പറഞ്ഞു.
''സംസ്ഥാന വാക്‌സിന്‍ സ്‌റ്റോറിലാണ് ഇത് സംഭരിക്കുന്നത്. അവിടെ താഴ്ന്ന താപനിലയിലിലുളള സംഭരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ വാക്‌സിന്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് കൈമാറും. അവിടെയും ഇത്തരം സംഭരണ സംവിധാനങ്ങളുണ്ട്. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും''- അദ്ദേഹം പറഞ്ഞു.