ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 526 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 510പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആറു പേര്‍ വിദേശത്തു നിന്നും ഒരാള്‍ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയതാണ്. 394 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 63,550 പേര്‍ രോഗമുക്തരായി. 4,708 പേര്‍ ചികിത്സയിലുണ്ട്.