തബ്‌ലീഗ് ജമാഅത്ത്: സാമൂഹിക അകല നിര്‍ദേശം ലംഘിച്ച 57 വിദേശികളും കുറ്റക്കാരെന്ന് ഹരിയാന കോടതി; മുഴുവന്‍ പേര്‍ക്കും പിഴശിക്ഷ

Update: 2020-05-27 05:21 GMT

നുഹ്, ഹരിയാന: ലോക്ക് ഡൗണ്‍ സമയത്ത് തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് കുടുങ്ങിയ 57 വിദേശ പൗരന്മാരും സാമൂഹിക അകലനിര്‍ദേശം ലംഘിച്ചുവെന്ന് ഹരിയാന കോടതിയുടെ വിധി. 57 പേര്‍ക്കും സ്വന്തം രാജ്യത്ത്് തിരിച്ചുപോകാനുള്ള അവസരമൊരുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നുഹ് ജില്ലയിലെ അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക അകലം ലംഘിച്ചുവന്ന ഹരിയാന പോലിസ് ഫയല്‍ ചെയ്ത കേസില്‍ വാദം കേട്ടത്.

57 പേരെയും മാര്‍ച്ച് 21ന് ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് സാമൂഹിക അകല നിര്‍ദേശങ്ങള്‍ ലഘിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലിസ് കേസ്. ജില്ലാ മജിസ്‌ട്രേറ്റാണ് സാമൂഹിക അകലം പാലിക്കണമെന്ന് ഉത്തവിറക്കിയത്.

57 പേര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 269, 270, 188, 120 ബി, ഫോറിന്‍ ആക്റ്റിലെ 14ബി, സി , മാര്‍ച്ച് 3 1987 ലെ പകര്‍ച്ചവ്യാധിനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്. 188 ഐപിസി പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.

തങ്ങള്‍ വിദേശ പൗരന്മാരാണെന്നും നൂഹ് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവുകളെക്കുറിച്ച് അറിയില്ലെന്നും പ്രതികള്‍ വാദിച്ചു. കൊവിഡ് 19 പകര്‍ച്ചവ്യാധിയും പ്രതികളുടെ വാദങ്ങളും കണക്കിലെടുത്ത് കോടതി ഐപിസിയിലെ സെക്ഷന്‍ 188 ലംഘിച്ചതിന് 1000 രൂപ വീതം പിഴയടയ്ക്കണമെന്ന് വിധിച്ചു. മറ്റ് വകുപ്പുകള്‍ ഒഴിവാക്കി. പിഴ തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരാഴ്ച കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.

57 വിദേശ പൗരന്മാര്‍ തിരിച്ചുപോക്കിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹരിയാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഈ കേസില്‍ ആകെ 59 പേരാണ്. അതില്‍ രണ്ട് പേര്‍ ലഖ്‌നൗ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

57 വിദേശ പൗരന്മാര്‍ രാജ്യം തിരിച്ച്, ഇന്തോനേഷ്യയില്‍ നിന്ന് 22, ശ്രീലങ്കയില്‍ നിന്ന് 25, തായ്‌ലന്‍ഡില്‍ നിന്ന് 6, സെനഗലില്‍ നിന്ന് 3, മൊസാംബിക്കില്‍ നിന്ന് 1. 

Tags:    

Similar News