സൗത്ത് ഷെറ്റ്‌ലാന്‍ഡില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി
എഡിന്‍ബര്‍ഗ്: സൗത്ത് ഷെറ്റ്‌ലാന്‍ഡിലെ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചിലി തലസ്ഥാനമായ സാന്റിയാഗോയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തെക്കന്‍ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറന്‍ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, സൂനാമിക്ക് സാധ്യതയില്ലെന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു.