തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

1,86,492 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Update: 2020-07-23 12:13 GMT

ചെന്നൈ: തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്ഭവനിലെ ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഴുവന്‍ പേര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ 147 പരിശോധനയില്‍ 84 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. 1,86,492 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

സുരക്ഷാ ജീവനക്കാര്‍, അഗ്‌നിസുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബന്‍വാരിലാല്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഓഫിസ് ഉള്‍പ്പടെ രാജ്ഭവനിലെ മുഴുവന്‍ ഭാഗവും ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി.





Tags:    

Similar News