തമിഴ്‌നാട് രാജ്ഭവനിലെ 84 ഉദ്യോഗസ്ഥര്‍ക്കു കൊവിഡ്; രോഗബാധിതര്‍ക്ക് ഗവര്‍ണറുമായി സമ്പര്‍ക്കമില്ലെന്ന് റിപോര്‍ട്ട്
കഴിഞ്ഞദിവസമാണ് രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്ന് ചിലര്‍ക്ക് രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് 147 പേരെ കൊവിഡ് പരിശോധനകള്‍ക്കു വിധേയരാക്കിയിരുന്നു.
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആശങ്ക പടര്‍ത്തി രാജ്ഭവനില്‍ 84 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. സുരക്ഷാ, അഗ്നിശമനസേനാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെല്ലാം രാജ്ഭവന്‍ മന്ദിരത്തിനു പുറത്ത് ജോലിചെയ്യുന്നവരാണ്. എന്നാല്‍, ഇവരുടെയാരുടെയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥരുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്ന് ചിലര്‍ക്ക് രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് 147 പേരെ കൊവിഡ് പരിശോധനകള്‍ക്കു വിധേയരാക്കിയിരുന്നു. ഇതിലാണ് 84 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവര്‍ക്കു രോഗം ബാധിച്ചതെന്ന് രാജ്ഭവനിലെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇവരെയെല്ലാം ആരോഗ്യവകുപ്പ് ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഈ വ്യക്തികളാരും പ്രധാന കെട്ടിടത്തിലല്ല ജോലിചെയ്യുന്നത്- രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്ഭവനും അനുബന്ധ സ്ഥലങ്ങളും പൂര്‍ണമായും അണുവിമുക്തമാക്കി. അഞ്ച് തമിഴ്നാട് മന്ത്രിമാര്‍ക്കും 14 എംഎല്‍എമാര്‍ക്കും നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു.